സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കോഴിക്കോട്: ‘കാഫിര്‍’ സ്ക്രീന്‍ഷോട്ട് കേസില്‍ വീണ്ടുമൊരു ഡിവൈഎഫ്ഐ നേതാവ് പ്രതിപ്പട്ടികയില്‍. പ്രത്യേക അന്വേഷണ സംഘം ഡെമോക്രാറ്റിക് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ കേസില്‍ പ്രതിചേര്‍ത്തു. പുതിയ കുറ്റങ്ങള്‍ വിശദീകരിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് എസ്.ഐ.ടി അടുത്തിടെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് രാമകൃഷ്ണന് നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് പോലീസ് അറിയിച്ചു. കോടതിയുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പാലിച്ചുകൊണ്ട് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കരന് അറസ്റ്റിലായിരുന്നു. പോസ്റ്റ് തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇയാള്‍ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്തിരുന്നു. ജിതിന് ഈ പോസ്റ്റ് ആദ്യം അയച്ചത് റിബേഷിനായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് ഈ ചിത്രം ‘റെഡ് എന്‍ക്ലേവ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. തുടര്‍ന്ന്, ‘അമ്പലപ്പുഴ റെഡ് ബറ്റാലിയന്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും വിവിധ ഫേസ്ബുക്ക് പേജുകളും ഉള്‍പ്പെടെ മറ്റ് നിരവധി ഇടതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഇത് വ്യാപകമായി പ്രചരിച്ചുവെങ്കിലും വടകരയിലെ ജനം സഖാക്കളെ തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് കൂട്ടത്തോടെ വോട്ട് ചെയ്യുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ തീവ്രമതവിശ്വാസിയായി ചിത്രീകരിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ കാഫിര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. തുടര്‍ന്ന് ഈ പോസ്റ്റ് തയ്യാറാക്കിയത് എംഎസ്എഫ് പ്രവര്‍ത്തകനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. പോലീസ് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു സഖാക്കള്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ എംഎസ്എഫ് പ്രവര്‍ത്തകരെയും യുഡിഎഫ് നേതാക്കളെയും വ്യാപകമായി സിപിഎമ്മും പോലീസും വേട്ടയാടി. പിന്നീടാണ് കള്ളന്‍കപ്പലില്‍ തന്നെയെന്ന് വ്യക്തമായത്. കള്ളി പുറത്തായെങ്കിലും വിഷയം ന്യായീകരിക്കാനും യുഡിഎഫിനെയും മുസ്ലിം സമുദായത്തെയും ചാപ്പ കുത്താനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സഖാക്കളും ശ്രമിച്ചത്. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരിക്കുകയാണ്. ചിത്രം വ്യക്തമാകുന്നതോടെ കൂടുതല്‍ സിപിഎം ഡിവൈഎഫ്ഐ നേതാക്കള്‍ കുടുങ്ങുമെന്നാണ് അറിയുന്നത്.