തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് ട്രംപ്; ഇസ്രാഈല്‍ മെനഞ്ഞ കഥയെന്നും റിപ്പോര്‍ട്ട്
സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പാർട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രേഖാമൂലം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകും. വിദ്യാഭ്യാസ മന്ത്രിയുമായും മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മുസ്ലിംലീഗ്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മലബാറിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ധർണ്ണ നടത്തിയിരുന്നു.
യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്