സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: മാറുന്ന ലോകത്തെ പുത്തന്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ഗൈഡന്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് അക്കാദമിക് എക്സലന്‍സ് പ്രോഗ്രാം ശ്രദ്ധേയമായി. അബുഹൈല്‍ കെഎംസിസി ഓഡിറ്റോറായത്തില് നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ പുതിയ സാഹചര്യങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും കരിയര്‍ തിരഞ്ഞെടുപ്പിലും പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിജി സീനിയര്‍ കൗണ്‍സിലര്‍ ഡോ. ഷരീഫ് പൊവ്വല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.കെ ഇസ്മായില്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.
അക്കാദമിക് രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച നൂറോളം വിദ്യാര്‍ത്ഥികളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍, ഗൈഡന്‍സ് വിങ് ചെയര്മാന് ബഷീര്‍ കാവുംപടി, ജില്ലാ ആക്ടിങ് പ്രസിഡന്റ് ജാഫര്‍ മാടായി, നൗഫല്‍ പൂഴാതി, ജില്ലാ വനിതാ വിങ് പ്രസിഡന്റ് അസ്മിന അഷ്റഫ്, ട്രഷറര്‍ ഷകീല സഗീര്‍ പ്രസംഗിച്ചു. ജില്ലാ കെഎംസിസി ഭാരവാഹികളായ എന്‍.യു ഉമ്മര്‍ കുട്ടി, റഫീഖ് കോറോത്ത്, മുനീര്‍ ഐക്കോടിച്ചി, അലി ഉളിയില്‍, ഷംസീര്‍ അലവില്‍, തന്‍വീര്‍ എടക്കാട്, സലാം എലാംകോട് സംബന്ധിച്ചു. അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നിസാര്‍ തളങ്കര സമ്മാനിച്ചു.