
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അജ്മാന് : കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി സി മോയിന്‍കുട്ടി അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്കു വേണ്ടി സാധാരണകാരനായി ജീവിച്ച നേതാവായിരുന്നു സി.മോയിന്‍കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് മദനി പ്രാര്‍ത്ഥന നടത്തി.
മണ്ഡലം പ്രസിഡന്റ് വികെ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ഗാനരചയിതാവുമായ നജീബ് തച്ചംപൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ മോയിന്‍കുട്ടി സാഹിബ് അവര്‍ഡിന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി അബ്ദുല്‍ ഹമീദിനെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അവാര്‍ഡ് പ്രഖ്യാപനം നടത്തി. അജ്മാന് കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ മൂസ ഹാജി,പി.ടി അബ്ദുല്‍ ഹമീദ്,സംസ്ഥാന ഭാരവാഹികളായ പി.ടി മൊയ്ദീന്‍കുട്ടി,ഇസ്മായില്‍ എമിറേറ്റ്സ്, നജ്മുദ്ദീന്,സാലി,ജില്ലാ ജനറല്‍ സെക്രട്ടറി എഎം സിറാജ് വേളം,അബ്ദുല്‍ അസീസ് പുത്തൂര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് എളേറ്റില്‍ സ്വാഗതവും സ്വാലിഹ് റഹ്്മാനി നന്ദിയും പറഞ്ഞു.