സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

നൂതന പദ്ധതികളിലൂടെ കെഎംസിസി മാതൃക തീര്‍ക്കുന്നു; അബ്ബാസലി തങ്ങള്‍
ദുബൈ: മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനവും ശാസ്ത്രീയവുമായ പ്രവര്‍ത്തനപദ്ധതികളിലൂടെ ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രവാസലോകത്തിന് ഉജ്ജ്വല മാതൃക തീര്‍ക്കുകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡക്സ് ഹൊറൈസണ്‍ 2026 ഡെലിഗേറ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും സംഘാടന മികവിനെയും അദ്ദേഹം പ്രശംസിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതവും ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള അറുന്നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഡെലിഗേറ്റ് സമ്മിറ്റില്‍ പി.എം.എ അബ്ദുല്‍ ഗഫൂര്‍, ഷെരീഫ് കുറ്റൂര്‍, റാഷിദ് ഗസ്സാലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്കി. നേതൃത്വശേഷി വികസനം, സംഘടനാ ശാക്തീകരണം, മാറുന്ന കാലത്തെ പ്രവര്‍ത്തന രീതികള്‍, ഭാവി വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന സെഷനുകള്‍ പ്രതിനിധികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ കാസര്‍ഗോഡിന്റെ വികസനവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകളെ അഭിനന്ദിച്ചു. ഫണ്ട് അനുവദിച്ച പുതിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി നിസാര്‍ തളങ്കരയ്ക്ക് ഓര്‍ഗനൈസേഷണല്‍ പ്രൈഡ്, ഡോ. അബൂബക്കര്‍ കുറ്റിക്കോളിന് വിഷണറി ഓണ്ട്രപ്രണര്, പി.എ. സല്മാന് ഇബ്രാഹിമിന് ലെഗസി ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ ഇംപാക്ട്, ബഷീര്‍ കിന്നിങ്കാറിന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഐക്കണ്‍ പുരസ്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു.
കെഎംസിസി നേതാക്കളായ ഡോ. അന്‍വര്‍ അമീന്, യഹ്യ തളങ്കര, പി.കെ ഇസ്മായില്‍ എന്നിവര്‍ക്കു പുറമെ എ. അബ്ദുല്‍ റഹ്മാന്, മില്ലത്ത് മുഹമ്മദ് ഇസ്മായില്‍, എന്‍.എ. നെല്ലിക്കുന്ന്, കല്ലട്ര മാഹിന്‍, പി.എം. മുനീര്‍ ഹാജി, എ.കെ.എം അഷ്റഫ്, സന്ദീപ് വാര്യര്‍, കെ.ഇ.എ ബക്കര്‍, ഡോ. കെ.പി. ഹുസൈന്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹുസൈനാര് ഹാജി എടച്ചാക്കൈ, ഹനീഫ് ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളെ കാലാനുസൃതമായി നവീകരിച്ച് പുതിയ തലമുറയില്‍നിന്ന് മികച്ച നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിനും പ്രവാസലോകത്തെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള ലീഡക്സ് ഹൊറൈസണ്‍ 2026 ശ്രദ്ധേയമായൊരു സംഘടനാ മുന്നേറ്റമായി മാറി. സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, റയിസ് തലശ്ശേരി, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, പി.വി നാസര്‍, കെ.പി.എ സലാം, ഷഫീക് തിരുവനന്തപുരം, ഒ. മൊയ്തു, അഹമ്മദ് ബിച്ചി ജില്ലഭാരവാഹികളായ സി.എച് നൂറുദ്ദീന്‍, സലാം തട്ടാന്‍ ചേരി, ഇസ്മായില്‍ നാലാം വാതുക്കല്, പി.പി റഫീഖ് പടന്ന, കെ.പി അബ്ബാസ് കളനാട്, മൊയ്ദീന് അബ്ബ, ഹസ്സൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുള്ള, ഹനീഫ ബാവ, ഫൈസല്‍ മൊഹ്സിന്‍, അഷ്റഫ് ബായാര്‍, സുബൈര്‍ കുബനൂര്‍, സി. എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപള്ളി, പി.ഡി നൂറുദ്ദീന്‍, സിദ്ധീഖ് ചൗക്കി, റഫീഖ് എ സി ചെറുവത്തുര്‍, ആസിഫ് ഹൊസങ്കടി എന്നിവര്‍ സംബന്ധിച്ചു.
