
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ന്യൂഡല്‍ഹിയില്‍ 19ന് ആരംഭിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ 2024 (ഡബ്ല്യുഎഫ്ഐ 2024) സമ്മേളനത്തില്‍ നിക്ഷേപ പ്രതീക്ഷയര്‍പ്പിച്ച് കുവൈത്ത്. 22 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചില്‍ ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷാല്‍ അല്‍ഷ മാലിയും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ പ്രതിനിധികളും പങ്കെടുത്തു. ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്നും, സമ്മേളനം ഭക്ഷ്യമേഖലയിലെ നിക്ഷേപകര്‍ക്കും നിര്‍മാതാക്കള്‍ക്കും സുപ്രധാന അവസരമാണ് ഒരുക്കിയിട്ടുള്ളതെന്നും കുവൈത്ത് അംബാസഡര്‍ മിഷാല്‍ അല്‍ഷെമാലി കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ഇന്ത്യന്‍ ഭക്ഷ്യ സംസ്കാരത്തിലേക്ക് ലോകത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്കരണ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. കുവൈത്തടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. മരുഭൂമി രാജ്യമായ കുവൈത്ത് ഭക്ഷ്യസുരക്ഷക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ ആഗോള തലത്തില്‍ നിക്ഷേപത്തിന് കുവൈത്ത് സന്നദ്ധമാണ്. ഭക്ഷ്യജല സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ സുപ്രീം സമിതി 2022 ഓഗസ്റ്റില്‍ കുവൈത്ത് മന്ത്രിസഭ രൂപീകരിച്ചിരുന്നു. ശുപാര്‍ശകള്‍ നല്‍കുന്നതിനും പദ്ധതിക ള്‍ തയ്യാറാക്കുന്നതിനുമായി രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതിയുണ്ടാക്കിയത്.
2023 ഫെബ്രുവരിയില്‍ പദ്ധതി സംബന്ധിച്ച് വിശാലമായ രൂപരേഖ സുപ്രിം സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ കാര്‍ഷിക നിക്ഷേപങ്ങള്‍ വിപുലപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യ വിഭവങ്ങളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഇതിനായി മരുഭൂമിയില്‍ കൃഷിക്ക് അനുയോജ്യമായ സൗകര്യം സൃഷ്ടിക്കാനും, ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുള്ള രാജ്യങ്ങളില്‍ കൃഷിഭൂമി, കന്നുകാലികള്‍, മത്സ്യബന്ധനം എന്നിവയില്‍ സ്വതന്ത്ര നിക്ഷേപം നടത്താനും സമിതി നിര്‍ദേശിച്ചു. ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് വലിയ നിക്ഷേപ സാധ്യതയാണ് കുവൈത്ത് കാണുന്നത്. ഈ രംഗത്ത് കുവൈത്ത് ഇന്ത്യ ഉഭയ കക്ഷി സഹകരണം കുവൈത്തിന്റെ ഭക്ഷ്യ മേഖലയിലും ഇന്ത്യയുടെ തൊഴില്‍ വിപണിയിലും ഉണര്‍വ് സൃഷ്ടിക്കും.
കുവൈത്ത് പ്രതിനിധി സംഘത്തില്‍ ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷാല്‍ അല്‍ഷ മാലിക്ക് പുറമെ യൂണിയന് ഓഫ് കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സൊസൈറ്റീസ് പ്രസിഡന്റ്, അറബ് സഹകരണ യൂണിയന് വൈസ് പ്രസിഡന്റ്, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ഫുഡ് കണ്ട്രോള് ആന്‍ഡ് ഇന്സ്പെക്ഷന് ജനറല്‍ ഡയറക്ടര്‍ എന്നിവരും പങ്കെടുത്തു.