
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്. പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടത്. അന്‍വര്‍ നേരത്തെ നല്കിയ പരാതിയില്‍ പി.ശശിയെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. പൊലീസിനും പി. ശശിക്കുമെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച ഇടതു കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ അന്‍വര്‍ അത് ഉന്നയിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും എം.ആര് അജിത്കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടി.പി രാമകൃഷ്ണന്.