സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലിയോട് അനുബന്ധിച്ച് നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമുക്ക് ഒരുമിച്ച് നടക്കാം എന്ന സന്ദേശത്തോടെയാണ് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചിരിക്കുന്നത്. പദയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോണാട്ട് പ്ലേസിനു സമീപമുള്ള മിന്റോ റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലാണ് സമാപിക്കുന്നത്.
യു.പി, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് റാലിയിലും പദയാത്രയിലും പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് വരുന്ന ആളുകളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാധാരണ ജനങ്ങള്‍ എന്നിവരെല്ലാം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നിച്ചു അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേ സമയം, കോണാട്ട് പ്ലേസില്‍ നിന്നുള്ള പദയാത്രയ്ക്ക് ഔദ്യോഗിക അനുമതി തേടിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ന്യൂഡല്‍ഹി മേഖലയില്‍ കൂട്ടായ്മകള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.