സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: സംസ്ഥാനത്തു 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ യുഡിഎഫിന് മേല്‍ക്കൈ. യുഡിഎഫ് 19, എല്‍ഡിഎഫ് 18, എന്‍ഡിഎ 1 എന്നിങ്ങനെയാണ് സീറ്റ് നില. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഏറെക്കുറെ പൂര്‍ത്തിയായപ്പോഴാണ് യുഡിഎഫിന് മേല്‍ക്കൈ വ്യക്തമായത്.
പേരാമ്പ്ര നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഫാത്തിമ തഹ്ലിയ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച കോഴിക്കോട് കോര്പറേഷന് കുറ്റിച്ചിറ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് നിലനിര്‍ത്തി. ലീഗിലെ ഫര്‍സീനയാണ് 2711 വോട്ടുകള്‍ക്ക് വിജയം കൈവരിച്ചത്. കണ്ണൂരില്‍ 2 സീറ്റും എല്‍ഡിഎഫ് നേടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരി ബാവോട് ഈസ്റ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി.
മുട്ടം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വാര്‍ഡിലും യുഡിഎഫിനാണ് ജയം. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫ് ജയിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയും കോണ്‍ഗ്രസിന് ജയം. മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 4 വാര്‍ഡുകളിലും യുഡിഎഫാണ് വിജയിച്ചത്.
പാമ്പാടിയിലെ കുമ്പന്താനം എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കരിമ്പ പഞ്ചായത്തില്‍ യുഡിഎഫാണ് വിജയിച്ചത്. പൂത്തൃക്ക പഞ്ചായത്തില്‍ ട്വന്റി 20ക്കാണ് വിജയം. ചേലക്കര കുറുമല വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കൊച്ചി കോര്‍പറേഷനില്‍ അയ്യപ്പന്‍കാവ് ഡിവിഷനില്‍ യുഡിഎഫിനാണ് വിജയം. അതേ സമയം തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ചുതെങ്ങ് ഡിവിഷന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ 2 സീറ്റുകളില്‍ യുഡിഎഫ് തോല്‍വി നേരിട്ടു.
കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലും മട്ടന്നൂര്‍, ചിറ്റൂര്‍, തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം കോട്ടയം പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകള്‍ 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്.