സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അജ്മാന്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന് പ്രൊവിന്‍സ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ സ്പൈസി ലാന്‍ഡ് ഹോട്ടലില്‍ നടന്ന പരിപാടി ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് കേട്ടേത്ത്, സി. എ. ബിജു, ചാള്‍സ് പോള്‍, ജൂഢിന്‍ ഫെര്‍ണാണ്ടസ്, കെ.കെ അജിത്, സലാഹുദ്ദീന്, റജി സാമൂവല്‍, വിഷ്ണു കുമ്പളത്ത്, ലാല്‍ വര്‍ഗീസ്, ഇഗ്നേഷ്യസ്, എസ്തര് ഐസക്, മിലാന അജിത് തുടങ്ങിയവര്‍ നേതൃത്വം നല്കി. അജ്മാന് പ്രൊവിന്‍സ് പ്രസിഡന്റ് അജിത് കണ്ടല്ലൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് സ്വാഗതവും ട്രഷറര്‍ ഷാജഹാന് നന്ദിയും രേഖപ്പെടുത്തി.



