
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ അഡ്മിഷന് കാത്തിരിക്കുന്നവര്‍ക്ക് യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ സ്പോട്ട് അഡ്മിഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈജിപ്റ്റിലെ പ്രശസ്തമായ കെയ്റോ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ മുന്‍നിര യൂണിവേഴ്സിറ്റികളിലേക്ക് അഡ്മിഷന് നേടാനുളള സുവര്‍ണാവസരമാണ് സ്പോട്ട് അഡ്മിഷനിലൂടെ ഒരുങ്ങുന്നത്. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡെസ്റ്റ്നേഷന്‍ എഡ്യൂക്കേഷന്‍ കണ്സള്റ്റിംഗാണ് സ്പോട്ട് അഡ്മിഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ ഈജിപ്റ്റ് മിനിസ്ട്രി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് സയന്റിഫിക് റിസേര്‍ച്ച് ടീം നേരിട്ട് പങ്കെടുക്കും. ഈജിപ്റ്റ് കള്‍ച്ചറല്‍ അഫയേഴ്സ് ആന്റ് മിഷന് സെക്ടര്‍ തലവന്‍ പ്രൊഫ. ഷെരീഫ് സലേഹ് ചീഫ് ഗസ്റ്റായി പങ്കെടുക്കും. ആഗസ്റ്റ് 29ന് ദുബൈ ദേരയിലുളള ക്രൗണ്‍ പ്ളാസയില്‍ വൈകുന്നേരം 7 മുതല്‍ 9 വരെയാണ് സ്പോട്ട് അഡ്മിഷന് നടക്കുക. 30ന് വൈകുന്നേരം 4 മുതല്‍ 6.30 വരെ ഖത്തറിലെ ദോഹ എയര്‍പോര്‍ട്ട് റോഡിലുള്ള ക്രൗണ്‍ പ്ലാസയിലും ക്യാമ്പ് നടക്കും. ഡയറക്ട് പ്രോസസിംഗിലൂടെ അതിവേഗം അഡ്മിഷന് നോമിനേഷന്‍സ് നേടാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നത്. കെയ്റോ യൂണിവേഴ്സിറ്റി പ്രവേശനത്തിന് വെബ് സൈറ്റ് അപേക്ഷകള്‍ നല്കാന് വൈകിയവര്‍ക്കും പുതിയ അവസരമാണിത്. ക്യാമ്പിലേക്ക് സൗജന്യമായി ബുക്ക് ചെയ്യാം. നേരിട്ട് പങ്കെടുക്കാനാകാത്തവര്‍ക്ക് വെര്‍ച്വലായും ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് +971 56 499 9216, 056 421 7373 എന്നീ നമ്പരില്‍ വിളിക്കണം.