
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : മണ്ണാര്‍ക്കാട് എക്സ്പാട്രിയറ്റ് എംപവര്‍മെന്റ് ടീം (മീറ്റ്) അബുദാബി മുസഫ മാപ്പിള്‍ കനേഡിയന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ‘ഓണം 2024 ആര്‍പ്പോ ഇര്‍റോ’ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. സാംസ്കാരിക സമ്മേളനം മീറ്റ് യുഎഇ ദേശീയ പ്രസിഡന്റ് അലി അസ്കര്‍ ഉദ്ഘാടനം ചെയ്തു. അബുദാബി വര്‍ക്കിങ് പ്രസിഡന്റ് മസ്ബൂബ ആലായന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി തന്‍സീഫ് സ്വാഗതവും ട്രഷറര്‍ മധു പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു. മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍,ആവശ്യകത എന്നിവ മജീദ് അണ്ണാന്‍തൊടി വിശദീകരിച്ചു. ഉപദേശക സമിതി ചെയര്മാന് ജംഷാദ് വടക്കേതില്‍, മീറ്റ് യുഎഇ ജനറല്‍സെക്രട്ടറി അഷ്റഫ് അല്‍ ഐന്‍,ട്രഷറര്‍ ഗുരുവായൂരപ്പന്,ദുബൈ പ്രസിഡന്റ് ശ്രീവിദ്യാ ജയപ്രകാശ്, കാര്ത്തികേയന് പ്രസംഗിച്ചു. മീറ്റ് ദേശീയ കമ്മറ്റി അംഗങ്ങളായ ബൈജു മാത്യു,ജയപ്രകാശ്,മന്‍സൂര്‍,ഷബീര്‍,സക്കീര്‍, ശരീഫ് തോപ്പില്‍,അബ്ദുറഹ്മാന്,സാദിഖ്, വിഷ്ണു,സമീര്‍ അബുദാബി ഭാരവാഹികളായ ശിഹാബ്,അലി കീടത്ത്, അസ്ലം,കെ.ടി ശംസുദ്ദീന്‍,ഇസ്മായില്‍ കണ്ടമ്പാടി, ഹാരിസ് അണ്ണാന്‍തൊടി,മുഹമ്മദലി,നാസര്‍ അച്ചിപ്ര മറ്റു എമിറേറ്റ്സ് ഭാരവാഹികള്‍ പങ്കെടുത്തു. ഓര്‍ഗനൈസിങ് സെക്രട്ടറി സലീം അച്ചിപ്രയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ശേഷം ഓണസദ്യയും വിവിധ കായിക മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.