വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

തിരുവനന്തപുരം: അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് കലാപമഴിച്ചുവിടാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളെ അതിശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരെ ആക്രമിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയം വളരെക്കാലമായി സിപിഎം പിന്തുടരുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതും ഇന്ന് മന്ത്രി ഒജെ ജനീഷിനെ ആക്രമിച്ചതും ഈ ശൈലിയുടെ ഭാഗമായാണ്. നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങളെ അതിശക്തമായി തന്നെ നേരിടും. നാട്ടില്‍ സാമാധാനം നിലനിര്‍ത്താന്‍ അക്രമികളെ അമര്ച്ചചെയ്യുക തന്നെ ചെയ്യും
ബിജെപിയും സിപിഎമ്മും ഒരുമിച്ചാണ് തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നത്. മന്ത്രി കെഎം ഷാജിയെ ഇന്നലെ യുവമോര്‍ച്ചാക്കാര്‍ നടുറോഡില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്ന് ഒ.ജെ ജനീഷിനെ കണ്ണൂരില്‍ സിപിഎമ്മുകാരും ആക്രമിച്ചു. അഞ്ചിടങ്ങളില്‍ വാഹനം തടഞ്ഞ്, കല്ലുകൊണ്ട് കാറില്‍ ഇടിക്കുകയാണ് ചെയ്തത്. മന്ത്രിയുടെ വാഹനത്തിലെ ദേശീയ പതാക വരെ നശിപ്പിച്ചു. നാട്ടില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും ഒരേ മനസായി പ്രവര്‍ത്തിക്കുകയാണ്.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുമ്പോള്‍ സിപിഎമ്മിനെന്താണ് ഇത്ര വിഷമം? എം.എ ബേബിയടക്കമുള്ളവര്ക്ക് ഇക്കാര്യത്തിലുള്ള അങ്കലാപ്പ് മനസിലാകുന്നില്ല. വോട്ടുചോരി വിഷയം അഖിലേന്ത്യാ തലത്തില്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രക്ഷോഭം ഇവിടെ സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് യൂത്തുകോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലേക്ക് യൂണിവേഴ്സിറ്റി കോളജ് ക്യാംപസില്‍നിന്ന് ബിയര്‍ കുപ്പിയും കല്ലും വലിച്ചെറിഞ്ഞത് എസ്എഫ്ഐക്കാരാണ്. എന്ത് രാഷ്ട്രീയ മര്യാദയാണ് ഇവര്‍ക്കുള്ളത്? ഇന്നലെയും ഇന്നുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിളിക്കുന്നത് മോശം മുദ്രാവാക്യങ്ങളാണ്. സിപിഎം നേതാക്കളുടെ പിന്തുണയിലാണ് പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ബിജെപി രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോള്‍ അവരെ രക്ഷപ്പെടുത്തുന്ന ദൗത്യമാണോ സിപിഎം കൈക്കൊള്ളുന്നത്-രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണം. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.