സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: മുസ്ലിം സംഘശക്തിയുടെ ചരിത്രവും ഉത്തരവാദിത്തങ്ങളും ഓര്‍മിപ്പിച്ച് മുസ്്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഡെലിഗേറ്റ് കോണ്‍ഫറന്‍സ്. പൂര്‍വ്വിക നേതാക്കള്‍ കൈമാറിയ ആദര്‍ശവും പ്രവര്‍ത്തനശൈലിയും മുതല്കൂട്ടാണെന്നും അതേപാതയില്‍ തുടരാന്‍ നമുക്ക് സാധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഫറന്‍സ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അധ്യക്ഷനായി. വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ചരിത്ര പുസ്തകങ്ങളുടെ പ്രീ ബുക്കിങ് ലോഞ്ചിങ് മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെ.എം ഷാജി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ശംസുദ്ദീന്‍, മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ്, സി.പി സൈതലവി, അബ്ദുറഹ്്മാന് രണ്ടത്താണി, ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, സുഹ്റ മമ്പാട്, ഇസ്മായില്‍ മൂത്തേടം, മുജീബ് കടേരി, അഡ്വ യു.എ ലത്തീഫ്, കെ.എം അബ്ദുല്‍ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, കളത്തില്‍ കുഞ്ഞാപ്പു ഹാജി, അഡ്വ. പി.പി ഹാരിഫ്, ഡോ. മോയിന്‍ ഹുദവി മലയമ്മ, സക്കിന പുല്‍പ്പാടന്‍, എം.എല്‍.എമാരായ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, ടി.പി അഷ്റഫലി, പി.കെ നവാസ്, പി.എം.എ സമീര്‍ പ്രസംഗിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് സ്വാഗതവും ബാവ വിസപ്പടി നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന് ആലംഗീര്‍, വൈസ് പ്രസിഡന്റുമാരായ എന്‍.കെ അഫ്സല് റഹ്്മാന്‍, കുരിക്കള്‍ മുനീര്‍, ഐ.പി.എ ജലീല്‍, സലാം ആതവനാട്, കെ.എം അലി, സെക്രട്ടറിമാരായ സി അസീസ്, കെ.സി ശിഹാബ് പുറങ്ങ്, ശരീഫ് വടക്കയില്‍, ടി.വി അബ്ദുറഹ്്മാന്, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫര്ഹാന് ബിയ്യം, ജനറല്‍ സെക്രട്ടറി ജസീല്‍ പറമ്പന്‍ പങ്കെടുത്തു.
