സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മസ്കത്ത്: വര്‍ഷങ്ങള്‍ പഴക്കമുള്ള കടബാധ്യത തീര്‍ക്കാന്‍ ഒമാന്‍ സ്വദേശി മലയാളിയെ തേടിയെത്തി. പതിമൂന്ന് വര്‍ഷം മുമ്പുള്ള സാമ്പത്തിക ബാധ്യത തീര്‍ത്താണ് ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മാതൃകയായത്. അബുദാബിയിലെ അല്‍ ഐനില്‍ സ്ഥാപനം നടത്തിയിരുന്ന കൊല്ലം സ്വദേശിക്ക് 425 ഒമാനി റിയാലാണ് (ഏകദേശം 1.04 ലക്ഷം രൂപ) അദ്ദേഹം തിരികെ നല്‍കിയത്. 2013-ല്‍ സ്വന്തം ബിസിനസ്സ് തകര്‍ന്നതിനാല്‍ ഒമാന്‍ സ്വദേശിക്ക് അന്ന് പണം നല്കാന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒമ്പത് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ വിജയിച്ച അദ്ദേഹം മലയാളിയെ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍ മലയാളി തന്റെ സ്ഥാപനം കൈമാറി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയ വഴി നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയെ കണ്ടെത്തിയത്. എത്ര പ്രതിസന്ധിയുണ്ടായാലും ബാധ്യതകള്‍ തീര്‍ക്കണമെന്ന തന്റെ വിശ്വാസമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് സെയ്ദ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി പണം തിരികെ ലഭിച്ച മലയാളി ഒമാന്‍ സ്വദേശിക്കും സഹായിച്ച സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു. മനുഷ്യത്വവും വിശ്വസ്തതയും നിറഞ്ഞ ഈ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.