ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ബെംഗളൂരു: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) പ്രതിഷേധിച്ച ചലച്ചിത്ര നടന് പ്രകാശ് രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സംഘടിപ്പിച്ച സംഘടനാ നേതാക്കള്‍ക്കൊപ്പമാണ് ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്രീഡം പാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഇലക്ഷന് കമ്മീഷന് ചലോ’ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കവെയാണ് പൊലീസ് നടപടി. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നടന് കിഷോറും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
അതേ സമയം, പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം പൂര്‍ണ്ണമായി ഉപേക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം പിന്‍വലിക്കുന്നത് വരെ കര്‍ണാടക ഉറങ്ങില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. രാജ്യത്തെ ഓരോ പൗരനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളുടെ നിയമന രീതിയെയും കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിയമപരമായ പരിരക്ഷയെയും അദ്ദേഹം വിമര്‍ശിച്ചു. ജുഡീഷ്യല്‍ പരിരക്ഷ സുപ്രീം കോടതി ജഡ്ജിമാര്ക്കാണ് നല്‍കാറുള്ളത്. എന്നാല്‍ ഒരു സ്ഥാപനത്തിന് മുഴുവനും ഇത് നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത നടന് കിഷോര്‍, യോഗ്യരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനായി എല്ലാവരും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. 4.46 കോടി പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. 20.35 ലക്ഷം വോട്ടര്‍മാര്‍ അനധികൃതമായി ഉള്‍പ്പെട്ടതാണെന്നും 23.45 ലക്ഷം പേരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചത്.