സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെയും നിലവിലുള്ള തന്ത്രപ്രധാന കരാറുകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെയും ആവശ്യകത പെസെഷ്കിയാന് കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു. ഇറാനും ഇന്ത്യയും തമ്മില്‍ നിരവധി പൊതുസാമ്യങ്ങളുണ്ട്. ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന് സഹായകരമാകും,’ പെസെഷ്കിയാന് പറഞ്ഞു. വ്യാപാരം, ഗതാഗതം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ഇറാന് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ദേശീയ കറന്‍സികളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് പെസെഷ്കിയാന് ആവശ്യപ്പെട്ടു. ഇത് ബ്രിക്സ് കൂട്ടായ്മയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്ഗണനകളിലൊന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് സാമ്പത്തിക ഉച്ചകോടിയിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പെസെഷ്കിയാന്. ദേശീയ കറന്‍സികളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനൊപ്പം കറന്‍സി റിസ്ക് കൈകാര്യം ചെയ്യുന്നതിനും പരസ്പര സാമ്പത്തിക തീര്പ്പാക്കലുകള്ക്കുമായി ആവശ്യമായ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനം പരിമിതമായ ഏതാനും കറന്‍സികളെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയ ആഘാതങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ അടിസ്ഥാനസൗകര്യ, ഊര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിരക്ഷിക്കുന്നതിനായി 10 ബില്യണ്‍ ഡോളര്‍ പ്രാരംഭ മൂലധനത്തോടെ സംയുക്ത ബ്രിക്സ് ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിക്കണമെന്നും പെസെഷ്കിയാന് നിര്‍ദേശിച്ചു.