വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജി വെക്കാനുള്ള ആര്. ശ്രീലേഖയുടെ തീരുമാനം പിന്‍വലിച്ചതായി സൂചന. ബിജെപി നേതൃത്വം ഇടപെട്ടു നടത്തിയ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടെന്നാണു വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രീലേഖയുമായി ചര്‍ച്ച നടത്തിയിരുന്നു. ശ്രീലേഖ നല്‍കിയത് രാജിക്കത്ത് അല്ലെന്നും ഭരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കത്താണെന്നുമാണ് മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചത്. എന്നാല്‍ രാജിക്കത്ത് കിട്ടിയ വിവരം ഇന്നലെ മേയര്‍ സ്ഥിരീകരിച്ചിരുന്നു. രാജി തീരുമാനം അറിയിച്ച് വാട്സാപ് ഗ്രൂപ്പില്‍ പങ്കുവച്ച സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്തു.
ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായിരുന്ന ശ്രീലേഖ കഴിഞ്ഞദിവസമാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഇതോടെ കോര്‍പറേഷനിലെ ബിജെപിയുടെ ഭരണം തുലാസിലായി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്പറേഷന് ഭരിക്കുന്നത്. ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോര്പറേഷന് തിരഞ്ഞെടുപ്പിനു ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തില്‍ ശ്രീലേഖയെ ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും അതിനുശേഷം അവരെ ഒഴിവാക്കി വി.വി.രാജേഷിനെ മേയറാക്കി നിശ്ചയിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീലേഖ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.