സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിലവിലുള്ള കാര്‍ഡ് അധിഷ്ഠിത ടിക്കറ്റിംഗ് (CBT) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന നോല്‍ (nol) സംവിധാനത്തെ, അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് (ABT) സാങ്കേതികവിദ്യയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായി മാറ്റുന്ന പദ്ധതിയുടെ 72% പൂര്‍ത്തിയാക്കിയതായി അറിയിച്ചു. ആഗോളതലത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകളിലും ഫിനാന്‍ഷ്യല്‍ ടെക്നോളജിയിലുമുണ്ടാകുന്ന വികസനങ്ങള്‍ക്ക് അനുസൃതമായി, അന്താരാഷ്ട്ര മികച്ച മാതൃകകള്‍ പിന്തുടരുന്നതിന്റെ ഭാഗമാണിത്. ഈ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2027 ഒന്നാം പാദത്തിന്റെ അവസാനത്തോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. നോല്‍ സംവിധാനത്തിന്റെ ഈ നവീകരണം ആര്.ടി.എയുടെ സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയിലെ ഒരു മികച്ച ചുവടുവെപ്പാണിതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഒപ്പം ഇത് ഡിജിറ്റല്‍ സേവനങ്ങളുടെ ഭാവിയിലേക്കുള്ള നിക്ഷേപത്തെയും പ്രതിനിധീകരിക്കുന്നു. വിവിധ യാത്രാമാര്‍ഗ്ഗങ്ങളെയും സേവനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കൂടുതല്‍ സംയോജിതമായ ഒരു പേയ്മെന്റ് വ്യവസ്ഥിതി വികസിപ്പിക്കുമെന്നും അറിയിച്ചു.