വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈതിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൂതി ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തകര്‍ത്തുവെന്ന് സൗദി സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച രാത്രിയും ഹൂതികള്‍ സൗദിക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഖമീസ് മുഷൈതിലേക്ക് നാല് ഡ്രോണുകളും, ഖമീസ് മുഷൈത്, ജിസാന്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളുമാണ് വിക്ഷേപിച്ചത്.
സൗദിക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണവും ശക്തമായി ചെറുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യെമന്‍ ജനതയ്ക്കും മേഖലയ്ക്ക് ആകെയും ഭീഷണിയുയര്‍ത്തി ഹൂതികള്‍ കലാപവും നാശവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിടുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടാന്‍ സൗദി അറേബ്യ മടിക്കില്ല. സല്മാന് രാജാവിന് വേണ്ടി സൗദി ശൂറ കൗണ്‍സിലിന്റെ പുതിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴാണ് കിരീടാവകാശി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ സൗദിക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് വ്യക്തമാക്കിക്കൊണ്ടാണ് വീണ്ടും ഹൂതികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.