ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

റിയാദ്: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് സൗദി അറേബ്യന്‍ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഫിലിപ്പൈന്‍ നാവികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ ദേശീയ ഷിപ്പിങ് കമ്പനിയായ ബഹ്രിയുടെ നിയന്ത്രണത്തിലുള്ള കപ്പലിന് നേര ഓഗസ്റ്റ് 31നാണ് ആക്രമണമുണ്ടായത്. തിങ്കള്‍ രാത്രി ഒമാന്‍ തീരത്തിന് സമീപത്തായി 16.6 നോട്ടിക്കല്‍ മൈല്‍ ദൂരത്തായാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും നാവിക സഞ്ചാരം സുരക്ഷിതമാക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കണമെന്നും രാജ്യം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സാഹചര്യങ്ങളും അധികൃതര്‍ അന്വേഷിച്ചു വരികയാണ്. ഏറ്റവും കൂടുതല്‍ ഇന്ധന നീക്കം നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണം മേഖലയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഫിലിപ്പൈന്‍ സര്‍ക്കാരും തങ്ങളുടെ പൗരന്മാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.