ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

റിയാദ്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന സൗദി എണ്ണക്കപ്പല്‍ ‘സിദ്ര്’ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ മരിച്ചതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍, ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവയ്ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെയും സൗദി അപലപിച്ചു. സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതായും അറിയിച്ചു.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയും സ്വതന്ത്രമായ സഞ്ചാരവും, ആഗോള ഊര്‍ജ വിതരണത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരം, നല്ല അയല്‍ബന്ധം, യു.എന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവ മാനിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നത് അവസാനിപ്പിച്ച് എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും സൗദി ആഹ്വാനം ചെയ്തു.