
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ‘ഐഎഎസ് ഓണം @45’ ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. രാവിലെ 9:30ന് ഘോഷ യാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ചെണ്ടമേളം,പഞ്ചാരിമേളം,ശിങ്കാരിമേളം,കഥകളി,പുലിക്കളി,തെയ്യം തുടങ്ങിയ പാരമ്പര്യ കലകള്‍ ഘോഷയാത്രയില്‍ അണിനിരക്കും. 11 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്,പത്മശ്രീ എംഎ യൂസുഫലി,മന്ത്രിമാരായ എംബി രാജേഷ്,വി.അബ്ദുറഹ്മാന്,പി.പ്രസാദ്,വികെ ശ്രീകണ്ഠന് എംപി,എകെഎം അഷ്റഫ് എംഎല്‍എ,നജീബ് കാന്തപുരം എംഎല്‍എ,അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് ഡയരക്ട്ടര്‍ ഖാദര്‍ തെരുവത്ത്, ഷാര്‍ജ പൊലീസ് കാമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍,ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക് ലൈസന്‍സിങ് ആന്റ് ഡെവലപ്മെന്റ് ഡയരക്ടര്‍ മദം ഖലൂദ് അല്‍ നുഐമി, ഷാര്‍ജ ഗവണ്മെന്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ശൈഖ് മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി,ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ചീഫ് പേട്രണ്‍ അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ തുടങ്ങിയ വിശിഷ്ടാതിഥികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവാസത്തിന്റെ അമ്പതാണ്ട് പിന്നിട്ട ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എംഎ യൂസഫലിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആദരിക്കും. ‘കാരുണ്യത്തിന്റെ 50 വര്‍ഷത്തെ സേവനത്തിന്റെ 45 വര്‍ഷം പ്രണമിക്കുന്നു’ എന്ന ശീര്‍ഷകത്തിലാണ് ആദരം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് രൂപീകരണത്തിന്റെ 45ാം വര്‍ഷമാണിത്. ഏതാണ്ട് 22,000 പേര്‍ക്കുള്ള ഓണസദ്യയും വിളമ്പും.ആഘോഷ നഗരിയില്‍ പൂക്കളമുള്പ്പെടെ മത്സര പരിപാടികളും അരങ്ങേറും. മുഴു ദിവസം നീളുന്ന പരിപാടിയില്‍ ആകര്‍ഷകമായ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. ‘ചെമ്മീന്‍’ ഒരുക്കുന്ന സംഗീത വിരുന്നും,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലെ ഭിന്നശേഷി വിദ്യാഭ്യാസ സ്ഥാപനമായ അല്‍ ഇബ്തിസാമയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പ്രകടനങ്ങളും നടക്കും.
പ്രവേശനത്തിന് പാസുണ്ട്. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യം ഒരുക്കിയതായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അറിയിച്ചു.