സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് രമേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരുക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും കാറ്ററിങ് സര്‍വീസ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ ഷാര്‍ജ അല്‍ഖാസിമി ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.



