സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ജീവിതകഥ പറയുന്ന ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള വീഡിയോ ആണ് ആദ്യമായി പങ്കുവച്ചത്.
ഈ ഒരവസരം നിങ്ങളോടെല്ലാവരോടുമായി പങ്ക് വെയ്ക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് സോണിയ കാപ്ഷനില്‍ കുറിച്ചു. ഇത് സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം നിലനില്‍ക്കുന്ന ഇടത്തിന്റെയും കഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇറ്റലിയിലെ ബാല്യകാലം, കേംബ്രിഡ്ജ് പഠനകാലത്തെ രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ഇന്ത്യയിലേക്കുള്ള വരവ്, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം സൃഷ്ടിച്ച ആഘാതങ്ങള്‍ എന്നിവയെല്ലാം സോണിയ ഗാന്ധി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആല്‍ഫ്രഡ് എ നോഫ് പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബര്‍ 10-ന് പുറത്തിറങ്ങും.