യുഎഇയില് വേനല്ക്കാലത്തിന് വിട; സെപ്റ്റംബര് 23 മുതല് ശരത്കാലം: ചൂട് ശമിക്കും

വാഷിംഗ്ടണ്: ജോര്ദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്ക്ക് നേരെ ഇറാന് നടത്തിയ മിസൈല് ആക്രമത്തിന് പിന്നാലെ ട്രംപ് ഇറാനെതിരെ ‘ശക്തമായ തിരിച്ചടി’ക്ക് ഭീഷണി മുഴക്കി. ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം യുഎസും ഇറാനും പരസ്പരം ആക്രമണം നടത്തിയതോടെയാണ് മേഖലയില് സംഘര്ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഞായറാഴ്ച ഹോര്മുസ് കടലിടുക്കിലെ ലാറക് ദ്വീപില് ഇറാന്റെ രണ്ട് റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങള്ക്കെതിരെ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. ഹോര്മുസില് കടല്മൈനുകള് സ്ഥാപിക്കാന് ഇറാന്റെ റെവല്യൂഷണറി ഗാര്ഡ് സേന തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി സ്വീകരിച്ചതെന്ന് സെന്റ്കോം വ്യക്തമാക്കി. മൈനുകള് സ്ഥാപിക്കുന്നതിലൂടെ വാണിജ്യ കപ്പലുകള്ക്കും സാധാരണ നാവികര്ക്കും ആഗോള വ്യാപാരത്തിനും ഭീഷണിയുണ്ടായിരുന്നുവെന്നും യുഎസ് പറഞ്ഞു. അമേരിക്കന് ആക്രമണത്തില് നിരവധി ഐആര്ജിസി അംഗങ്ങള് കൊല്ലപ്പെടുകയും പരിക്കേല്ക്കുകയും ചെയ്തതായി ഇറാന് അറിയിച്ചു. യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന് റെവല്യൂഷണറി ഗാര്ഡ് കോപ്സ് ‘ശിക്ഷാ നടപടി’ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. തുടര്ന്ന് ജോര്ദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങള് ലക്ഷ്യമിട്ട് മിസൈല് ആക്രമണം നടത്തി. ജോര്ദാന് സൈന്യം കുറഞ്ഞത് എട്ട് മിസൈലുകള് തടഞ്ഞതായി അറിയിച്ചു.
ഇറാന്റെ തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപ് കൂടുതല് കടുത്ത പ്രതികരണത്തിന് സൂചന നല്കിയത്. ‘ഞങ്ങള് അവരെ ശക്തമായി തിരിച്ചടിക്കും’ എന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്ട്ട് ചെയ്ത ട്രംപിന്റെ വാക്കുകള്. ട്രൂത്ത് സോഷ്യലിലും ട്രംപ് ഇറാനെതിരെ കൂടുതല് നടപടിക്ക് സൂചന നല്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്ഗ് ദ്വീപ് തകര്ക്കുന്നതായി തോന്നിക്കുന്ന ഒരു AIgenerated വീഡിയോ അദ്ദേഹം പങ്കുവെച്ചു. യുദ്ധത്തിന് മുമ്പ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം ഖാര്ഗ് ദ്വീപിലൂടെയായിരുന്നു.