ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎഇയുടെ പുതിയ അംബാസഡര്‍ അബ്ദുല്ല സൈഫ് അല്‍ നുഐമി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അധികാരപത്രം സമര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു അധികാരപത്ര സമര്‍പ്പണം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ ആശംസകള്‍ അംബാസഡര്‍ മുര്‍മുവിനെ അറിയിച്ചു. ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാരിനും കൂടുതല്‍ വികസനവും സമൃദ്ധിയും ആശംസിക്കുന്ന യുഎഇ നേതൃത്വത്തിന്റെ സന്ദേശവും അദ്ദേഹം കൈമാറി.
രാഷ്ട്രപതി മുര്‍മു യുഎഇ നേതാക്കള്‍ക്ക് ആശംസകള്‍ അറിയിക്കുകയും യുഎഇയുടെ നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും കൂടുതല്‍ വികസനവും വളര്‍ച്ചയും ആശംസിക്കുകയും ചെയ്തു. ഇന്ത്യയില്‍ യുഎഇയെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ നുഐമി പറഞ്ഞു. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും തന്റെ ഭാഗത്തുനിന്നുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം, വിവിധ മേഖലകളിലെ സഹകരണം എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും താല്പര്യങ്ങള് മുന്‍നിര്‍ത്തി സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇരുപക്ഷവും പരിശോധിച്ചു. രാഷ്ട്രപതി മുര്‍മു അംബാസഡര്‍ അല്‍ നുഐമിക്ക് അദ്ദേഹത്തിന്റെ ദൗത്യത്തില്‍ വിജയാശംസകള്‍ നേര്‍ന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.