എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഒക്ടോബറില്‍ മിഡ് ടേം അവധിയുണ്ടായിരിക്കില്ല. പകരം ഡിസംബറില്‍ ശൈത്യകാല അവധിയാണുണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ ബ്രിട്ടീഷ്, മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ ഒക്ടോബറിലെ മിഡ് ടേം അവധിക്കായി അടയ്ക്കുമ്പോള്‍ സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ ക്ലാസുകള്‍ തടസ്സമില്ലാതെ തുടരും.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2026-27 അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ബ്രിട്ടീഷ് ഉള്‍പ്പെടെയുള്ള മറ്റ് സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 12 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 16 വെള്ളി വരെയാണ് മിഡ്-ടേം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ഒക്ടോബര്‍ 10 മുതല്‍ 18 വരെ തുടര്‍ച്ചയായി 9 ദിവസത്തെ അവധിയാണ് ഈ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.
ഡിസംബറില്‍ ആരംഭിക്കുന്ന ശൈത്യകാല അവധിയാണ് ഇന്ത്യന്‍ സ്കൂളുകളിലെ അടുത്ത പ്രധാന അവധി. യു.എ.ഇ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ജനുവരിയിലാണ് സ്കൂളുകള്‍ വീണ്ടും തുറക്കുക. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം, ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്കൂളുകള്‍ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുന്നത്. വേനല്‍ക്കാല അവധി, ശൈത്യകാല അവധി എന്നിങ്ങനെ രണ്ട് പ്രധാന അവധികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ദീപാവലി, ഇന്ത്യയുടെ റിപ്പബ്ലിക് ദിനം തുടങ്ങിയ സാംസ്കാരിക-ദേശീയ ആഘോഷങ്ങള്‍ക്കായി അധിക അവധികള്‍ നല്കാന് സ്കൂളുകള്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാണ്.