സ്വാതന്ത്ര്യദിന പ്രഭാഷണം ഇന്ന് കെഎംസിസിയില്‍

ദുബൈ: യുഎഇയുടെ ആദ്യ വാണിജ്യ AI ഉപഗ്രഹം വിക്ഷേപണത്തിനായി അമേരിക്കയിലെത്തി. ദുബൈയില്‍ നിന്ന് ‘Altair1’ ഉപഗ്രഹത്തെ യുഎസിലെത്തിച്ചത് എമിറേറ്റ്സ് സ്കൈ കാര്‍ഗോയില്‍. യുഎഇ സ്വന്തമായി നിര്‍മിച്ച എഐ സാങ്കേതികവിദ്യയുള്ള ഭൂനിരീക്ഷണ ഉപഗ്രഹമാണ് Altair1. ഒക്ടോബറില്‍ നിശ്ചയിച്ചിരിക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായാണ് എമിറേറ്റ്സ് സ്കൈ കാര്‍ദോ ബോയിംഗ് 777 ചരക്ക് വിമാനത്തില്‍** ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ നിന്ന് ലോസ് ആഞ്ചലസ് വിമാനത്താവളത്തിലേക്ക് ഉപഗ്രഹം എത്തിച്ചത്. യുഎഇയില്‍ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്ത Orbitworksന്റെ Altair ഉപഗ്രഹ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് Altair1. ആകെ 10 ഉപഗ്രഹങ്ങളാണ് Altair കോണ്‍സ്റ്റലേഷനില്‍ ഉണ്ടാകുക. ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ്, തെര്‍മല്‍, RF സെന്‍സറുകള്‍ക്കൊപ്പം ഓണ്‍ബോര്‍ഡ് AI പ്രോസസിങ് സംവിധാനവും Altair ഉപഗ്രഹങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂനിരീക്ഷണ രംഗത്ത് അത്യാധുനിക വിവരശേഖരണത്തിനും വിശകലനത്തിനും ഈ സാങ്കേതികവിദ്യ സഹായിക്കും. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ബഹിരാകാശ സാങ്കേതിക ഉപകരണങ്ങളുടെ ഗതാഗതത്തില്‍ എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് Altair1ന്റെ നീക്കമെന്ന് കമ്പനി അറിയിച്ചു. നേരത്തെ Arab Satellite 813, Khalifasta തുടങ്ങിയ ഉപഗ്രഹങ്ങളും Emirates SkyCargo വഹിച്ചിട്ടുണ്ട്. 2026ല്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 6,000 ടണ്ണിലധികം എയ്റോസ്പേസ്, അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ് ചരക്കുകള്‍ കമ്പനി ഇതിനകം എത്തിച്ചിട്ടുണ്ട്.