വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെയും മുംബൈയില്‍ സംയുക്ത പ്രതിഷേധ മാര്‍ച്ച് നടത്തി. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയുടെ എസ്ഐആര്‍ പിന്‍വലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഞായറാഴ്ച ബൈക്കുളയിലെ റിച്ചാര്ഡ്സണ് ആന്‍ഡ് ക്രുഡാസില്നിന്ന് ആരംഭിച്ച മാര്‍ച്ച് സിഎസ്എംടിയിലെ ബിഎംസി ആസ്ഥാനത്താണ് സമാപിച്ചത്. കോണ്‍ഗ്രസ്, ശരദ് പവാര്‍ വിഭാഗം എന്‍സിപി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വേണമെന്ന് രാജ്
പ്രതിഷേധത്തിന്റെ സമാപന സമ്മേളനത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു. 2017-18 മുതല്‍ താന്‍ തിരഞ്ഞെടുപ്പിലെ ‘വോട്ട് മോഷണം’ സംബന്ധിച്ച് സംസാരിച്ചുവരികയാണെന്നും രാജ് താക്കറെ അവകാശപ്പെട്ടു. നേരത്തെ സോണിയ ഗാന്ധി, മമത ബാനര്‍ജി, എന്‍സിപി നേതാക്കള്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയില്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെയും അദ്ദേഹം ചോദ്യം ചെയ്തു. അതേസമയം, മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വര്‍ധനവ് സാധാരണ പരിധിയിലുള്ളതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. SIR നടപടിക്കിടെ ശേഖരിക്കാന്‍ കഴിയാതിരുന്ന 2.07 കോടി എന്യൂമറേഷന് ഫോമുകള്‍ അന്തിമമായി വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തതായി കണക്കാക്കരുതെന്നും കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
SIR സംബന്ധിച്ച് രാജ് താക്കറെ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. കരട് വോട്ടര്‍പട്ടികയില്‍ ഏകദേശം 7.72 കോടി വോട്ടര്‍മാരാണുള്ളത്, നടപടിക്ക് മുമ്പ് ഇത് 9.79 കോടിയായിരുന്നു. കരട് പട്ടികയില്‍നിന്ന് പുറത്തായവരില്‍ എത്ര പേര് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടര്‍ പരിശോധനയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കേന്ദ്രീകരിച്ചതിനെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. വോട്ടര്‍മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (BLO) പകരം കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിനുള്ള സെലക്ഷന് കമ്മിറ്റിയുടെ ഘടനയില്‍ വരുത്തിയ മാറ്റത്തെയും ഗ്യാനേഷ് കുമാറിന്റെ നിയമനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്ത് വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.