സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: പുനര്‍ജനി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി.ഡി സതീശനെതിരെ അഴിമതിയോ ക്രമക്കേടോ നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ വിജിലന്‍സ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ വി.ഡി. സതീശനെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഗീകരിക്കുകയായിരുന്നു.
അന്വേഷണം അവസാനിപ്പിച്ചത് രാഷ്ട്രീയ തീരുമാനമാണെന്ന ആരോപണവും ആഭ്യന്തരമന്ത്രി തള്ളി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കൊണ്ടല്ല കേസ് അവസാനിപ്പിച്ചതെന്നും, ലഭ്യമായ തെളിവുകളും നിയമപരമായ നടപടിക്രമങ്ങളും പരിശോധിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍ജനി കേസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അന്നത്തെ ഭരണകക്ഷിയായ സി.പി.എം, വി.ഡി. സതീശനെതിരെ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് ഈ വിഷയം ശക്തമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. കേസിന്റെ പ്രാരംഭഘട്ടത്തില്‍ പുനര്‍ജനി ഫണ്ടുമായി ബന്ധപ്പെട്ട വിദേശ വിനിമയ ഇടപാടുകള്‍ പരിശോധിക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ശുപാര്‍ശ വിജിലന്‍സിന്റെ ആദ്യ റിപ്പോര്ട്ടിലുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അത്തരം നടപടികളുടെ ആവശ്യമില്ലെന്നും കേസില്‍ കൂടുതല്‍ അന്വേഷണം തുടരേണ്ട സാഹചര്യമില്ലെന്നുമാണ് വിജിലന്‍സിന്റെ അന്തിമ നിഗമനം. ഇതോടെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരായ വിജിലന്‍സ് അന്വേഷണം ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്.