സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍
World news

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാനോ വരുമാനം ഉണ്ടാക്കാനോ ഇറാനെ ആരും സഹായിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കിര്‍ഗിസ്ഥാനിലെ ബിഷ്കെകില് നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റൂബിയോയുടെ ഭീഷണി.
രാജ്യങ്ങള്‍ക്ക് സ്വന്തം നയങ്ങള്‍ തീരുമാനിക്കാം, പക്ഷേ ഉപരോധം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഇന്ത്യയും ഇറാനും തമ്മില്‍ നിലവില്‍ ഔദ്യോഗിക വ്യാപാര കരാറുകളുള്ളതായി കരുതുന്നില്ല. ഓരോ രാജ്യത്തിനും അവരുടേതായ വിദേശനയങ്ങള്‍ രൂപീകരിക്കാനും ടെഹ്റാനുമായി നയതന്ത്ര ബന്ധം പുലര്‍ത്താനുമുള്ള പരമാധികാരമുണ്ട്. എന്നാല്‍ യു.എസ്. ഉപരോധങ്ങള്‍ മറികടന്ന് ഇറാനെ സഹായിക്കുന്നതിനുള്ള നീക്കങ്ങളെ അനുവദിക്കില്ല. ഭീകരവാദത്തെ പിന്തുണയ്ക്കാനും ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുമാണ് ഇറാന് ഇത്തരം വരുമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്നും റൂബിയോ പറഞ്ഞു.
ബിഷ്കെക് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, പ്രാദേശിക സുരക്ഷ, വാണിജ്യക്കപ്പലുകളുടെയും നാവികരുടെയും സുരക്ഷ എന്നിവയും ചര്‍ച്ചാ വിഷയമായി. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.