ദുബൈയില് ആറുമാസത്തിനിടെ രജിസ്റ്റര് ചെയ്തത് 1.96 ലക്ഷം പുതിയ വാഹനങ്ങള്

ദുബൈ: മുന് മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്പ്പെടുത്തിയ ഈ വര്ഷത്തെ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് കേരള ആഭ്യന്തര, വിജിലന്സ് വകുപ്പ് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അര്ഹനായി. ദുബൈയില് നടന്ന വാര്ത്താസമ്മേളനത്തില് ജൂറി ചെയര്മാന് സല്മാന് ഇബ്രാഹിം പുരസ്കാര പ്രഖ്യാപനം നടത്തി. പൊതുരംഗത്തെയും പാര്ലമെന്ററി രംഗത്തെയും അദ്ദേഹത്തിന്റെ ദീര്ഘകാലത്തെ നിസ്വാര്ത്ഥ സേവനങ്ങളും മികച്ച സംഭാവനകളും മുന്നിര്ത്തിയാണ് ഈ അംഗീകാരം. പി.എ സല്മാന് ഇബ്രാഹിം ജൂറി ചെയര്മാനും, ജൂറി അംഗങ്ങളായ പൊയില് അബ്ദുല്ല, എം.സി വടകര, ടി.ടി. ഇസ്മായില്, സി.കെ. സുബൈര് എന്നിവരടങ്ങിയ ജൂറിയാണ് അവാര്ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്ഡ്. നവംബര് 14ന് വൈകിട്ട് 6 മണിക്ക് ദുബൈ ഖിസൈസിലെ ഹാംപ്ടണ് ഹൈറ്റ്സ് ഇന്റര്നാഷണല് സ്കൂളില് വെച്ച് നടക്കുന്ന സി.എച്ച് ഇന്റര്നാഷണല് സമ്മിറ്റില് വെച്ച് പുരസ്കാരം സമ്മാനിക്കും.
സി.എച്ച്. മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ നല്കിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി. മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, വിദ്യാഭ്യാസ പരിഷ്കര്ത്താവ്, സാംസ്കാരിക നായകന് തുടങ്ങിയ മേഖലകളില് പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുടെയും പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാകാന് സി.എച്ചിന് കഴിഞ്ഞിരുന്നു. മതസൗഹാര്ദ്ദം വളര്ത്തുന്നതിനും പ്രശ്നബാധിത പ്രദേശങ്ങളില് സമാധാനത്തിന്റെ സന്ദേശവാഹകനായും സി.എച്ച് ഇടപെട്ടിരുന്നു. ഇന്നത്തെ ഇന്ത്യന് രാഷ്ട്രീയ സാഹചര്യത്തില് സി.എച്ച് പകര്ന്നു നല്കിയ രാഷ്ട്രീയ സന്ദേശവും സാമൂഹിക വീക്ഷണവും ഏറെ പ്രസക്തിയുള്ളതും തലമുറകളിലേക്ക് പകരേണ്ടതുമാണ്.
മുന് വര്ഷങ്ങളില് യഥാക്രമം എന്.കെ. പ്രേമചന്ദ്രന് എം.പി, സി.പി. ജോണ്, ഡോക്ടര് ശശി തരൂര് എം.പി, ഇ.ടി. മുഹമ്മദ് ബഷീര് എം.പി, കെ.സി. വേണുഗോപാല്, പ്രൊഫ. കെ.എം. ഖാദര് മൊയ്തീന് എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കള്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല് സെക്രട്ടറിയും കേരളാ വ്യവസായ, ഐ.ടി, എ.ഐ മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി, പി.കെ. നവാസ് എം.എല്.എ തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും, ബിസിനസ്സ് പ്രമുഖരും, മുസ്ലിം ലീഗ്, കെ.എം.സി.സി, മറ്റു പ്രവാസി സംഘടനാ നേതാക്കളും ചടങ്ങില് പങ്കെടുക്കും.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറല് സെക്രട്ടറി സയ്യിദ് ജലീല് മഷ്ഹൂര്, വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയില്, ഇസ്മായില് ചെരുപ്പേരി, തെക്കയില് മുഹമ്മദ്, ടി.എന്. അഷ്റഫ്, മൊയ്തു അരൂര്, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ മൂസ കൊയംബ്രം, സിദ്ദീഖ് യു.പി. ഷെരീജ് ചീക്കിലോട്, ജസീല് കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂര് എന്നിവര് പത്രസമ്മേളനത്തില് സന്നിഹിതരായി.