10,000 ദിര്ഹത്തിന് വ്യാജ ഡ്രൈവിംഗ് ലൈസന്സ്: തട്ടിപ്പ് സംഘത്തിലെ 8 പേര് പിടിയില്

ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) കൊണാട് പ്ലേസിലെ സെന്ട്രല് പാര്ക്കില് നടത്തുന്ന ‘ലെഹ്റാ ദോ തിരംഗ’ മാര്ച്ചില് പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകന് അഭിജീത് ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബലം പ്രയോഗിച്ചതോടെ സ്ഥലത്ത് വന് സംഘര്ഷമാണ് ഉണ്ടായിരിക്കുന്നത്. മാര്ച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്ഹി പോലീസ് അഭിജീത്തിന് ഉച്ചയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഇത് ലംഘിച്ചെന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം കൊണാട് പ്ലേസിലേക്ക് നിരവധി സിജെപി പ്രവര്ത്തകര് പതാകയുമായി എത്തി പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഇതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില് കൂടുതല് യുവാക്കള് സ്ഥലത്തെത്തി. മാര്ച്ചിന് മുന്നോടിയായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ന്യൂഡല്ഹിയിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.