റിയാദ്, ദിരിയ സ്കൂളുകളില് ഓണ്ലൈന് പഠനം ഒരാഴ്ച കൂടി നീട്ടി

അബുദാബി: യുഎഇയിലെ ദിബ്ബ അല് ഫുജൈറ തീരത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി യുഎഇ സമയം 9.58-ഓടെയാണ് 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയിലെയും സമീപ പ്രദേശങ്ങളിലെയും ഭൂകമ്പ സാധ്യതകളും ചലനങ്ങളും നിരീക്ഷിക്കുന്ന നാഷണല് സീസ്മിക് നെറ്റ്വര്ക്കാണ് ഈ ചലനം കണ്ടെത്തിയത്.
വളരെ കുറഞ്ഞ തീവ്രതയിലുള്ള ചലനമായതിനാല് ജനങ്ങള്ക്കിടയില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് പ്രത്യാഘാതങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര് വ്യക്തമാക്കി.



