യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാക്കുരുക്കിന് പരിഹാരമായി പുതിയ പാലങ്ങളും റോഡുകളും യാഥാര്‍ത്ഥ്യമായി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ദുബൈ-ഷാര്‍ജ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നവീകരിച്ച അല്‍ താവൂന്‍ ഇന്റര്‍ചേഞ്ച് ഭാഗികമായ തുറന്നുകൊടുക്കലും പുതിയതായി നിര്‍മിച്ച പാലങ്ങളും ജങ്ഷനുകളുമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയത്.
ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ച 45-ാമത് രാജ്യാന്തര പുസ്തകമേളയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പുതിയ ഗതാഗത സംവിധാനങ്ങള്‍ തുറന്നുകൊടുത്തിരിക്കുന്നത്. മേള നടക്കുന്ന ദിവസങ്ങളില്‍ പ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ പുതിയ റോഡ് സൗകര്യങ്ങള്‍ ഏറെ സഹായിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഷാര്‍ജ എക്സ്പോ സെന്ററിലേക്ക് നേരിട്ട് എത്തുന്ന തരത്തിലാണ് പുതിയ വണ്‍-വേ റോഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ദുബൈ-ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാകും.
ഷാര്‍ജയും ദുബൈയിയും തമ്മിലുള്ള റോഡ് ഗതാഗതം നവീകരിക്കുന്നതിനായി ശൈഖ് സുല്‍ത്താന്‍ കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച 75 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ റോഡ് വികസനം. അല്‍ താവൂന്‍ റൗണ്ട് എബൗട്ട്, അല്‍ ഖാന് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് കണക്ഷനുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായുള്ള ‘അല്‍ താവൂന്‍ ടണല്‍’ പൂര്‍ത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കും മൂന്ന് ലൈനുകളിലെ ഗതാഗതം സാധ്യമാകും. 2027 ഫെബ്രുവരിയോടുകൂടി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ഈ തുരങ്കപാത യാത്രാക്കാരുടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.