റിയാദ്, ദിരിയ സ്കൂളുകളില് ഓണ്ലൈന് പഠനം ഒരാഴ്ച കൂടി നീട്ടി

റിയാദ്: ചെങ്കടല് തീര നഗരമായ ഹുദൈദയില് ഹൂതികളുടെ ആയുധ കേന്ദ്രങ്ങള്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള് പുറത്തുവിട്ടു. ഒക്ടോബര് 16-ന് നടത്തിയ ആക്രമണത്തിന്റെ ആറ് മിനിറ്റോളം ദൈര്ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് സഖ്യസേന പുറത്തുവിട്ടത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ചെങ്കടല് തുറമുഖ നഗരമായ ഹുദൈദയിലാണ് ആക്രമണം നടന്നത്. ട്രക്കുകള്, ചെറിയ ബോട്ടുകള്, ആയുധങ്ങള് സൂക്ഷിക്കുന്ന ഗോഡൗണുകള് എന്നിവയ്ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
സഖ്യസേനയുടെ വക്താവ് മേജര് ജനറല് തുര്കി അല് മാലിക്കിയാണ് ഔദ്യോഗികമായി ഈ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എന്നാല് ആക്രമണത്തില് നഷ്ടപ്പെട്ട ആയുധങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ കൂടുതല് വിശദാംശങ്ങള് സേന പുറത്തുവിട്ടിട്ടില്ല.
ഇതിനിടയില്, യെമനിലെ തെയ്സ് ഗവര്ണറേറ്റില് ഹൂതികളുടെ ആക്രമണങ്ങളെ യെമന് ഔദ്യോഗിക സൈന്യം പരാജയപ്പെടുത്തി. കിഴക്കന്, പടിഞ്ഞാറന് മേഖലകളില് ഹൂതികള് നടത്തിയ ശക്തമായ ആക്രമണങ്ങളെ ചെറുത്ത സൈന്യം, നിരവധി ഹൂതി വിമതരെ വധിക്കുകയും ചെയ്തതായി യെമന് സായുധ സേന അറിയിച്ചു.