യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം ഇറാനുമായി തുടരുന്ന യുദ്ധമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പരസ്യമായി സമ്മതിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘അത് വലിയൊരു പരിധിവരെ സത്യമാണ്. യുദ്ധം കാരണം ഹ്രസ്വകാലത്തേക്ക് ഇന്ധനവില വര്‍ധിച്ചു. എന്നാല്‍ വീണ്ടും ഒരു അവസരം ലഭിച്ചാലും താന്‍ ഇതേ തീരുമാനമേ എടുക്കൂ. കാരണം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആലോചിക്കുമ്പോള്‍ മാത്രമാണ് ഇതാണ് ശരിയായ വഴിയെന്ന് മനസ്സിലാകുക. ഇറാന് ആണവായുധം നിര്‍മിക്കാന്‍ അവസരം നല്‍കാനാകില്ല,’ എന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന് യുദ്ധമാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എക്സിലെ ദീര്‍ഘമായ കുറിപ്പിലൂടെ തുറന്നടിച്ചിരുന്നു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന വാന്‍സ് യുദ്ധത്തില്‍ നിന്നും ട്രംപിന്റെ വിദേശനയങ്ങളില്‍ നിന്നും അകലം പാലിക്കുന്നതിന്റെ സൂചന കൂടിയാണിത്. 2024-ല്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത ഭൂരിപക്ഷം പേരും ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും, സാമ്പത്തിക പ്രതിസന്ധിയും ഇസ്രായേലുമായുള്ള യുഎസ് ബന്ധത്തിലെ വിയോജിപ്പുകളുമാണ് വോട്ടര്‍മാരെ മാറ്റിച്ചിന്തിപ്പിച്ചതെന്നും വാന്‍സ് ചൂണ്ടിക്കാട്ടി.