റിയാദ്, ദിരിയ സ്കൂളുകളില് ഓണ്ലൈന് പഠനം ഒരാഴ്ച കൂടി നീട്ടി

അബുദാബി: ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇയുടെ കിഴക്കന് മേഖലകളില് മഴ പെയ്യാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. വരും ദിവസങ്ങളില് കിഴക്കന്, വടക്കന്, തെക്കന് പ്രദേശങ്ങളിലും മഴയുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മൂടല്മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഉപരിതല-അന്തരീക്ഷ ന്യൂനമര്ദങ്ങളുടെ സ്വാധീനം മൂലമാണ് രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്.
ഉള്നാടന് പ്രദേശങ്ങളില് ഉയര്ന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് മുതല് 42 ഡിഗ്രി വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 35 ഡിഗ്രി മുതല് 40 ഡിഗ്രി വരെയും രേഖപ്പെടുത്തും. മലയോര മേഖലകളില് 28 ഡിഗ്രി മുതല് 33 ഡിഗ്രി വരെയായിരിക്കും ഉയര്ന്ന താപനില.
രാത്രിയിലും പുലര്ച്ചെയുമായി തീരദേശ-ഉള്നാടന് മേഖലകളില് അന്തരീക്ഷ ഈര്പ്പം 90 ശതമാനം വരെ ഉയര്ന്നേക്കാം. ഇത് മൂടല്മഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് കാറ്റ് ശക്തമാകാന് സാധ്യതയുണ്ട്. ഇത് തുറസ്സായ സ്ഥലങ്ങളില് പൊടിക്കാറ്റിന് ഇടയാക്കും.