
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കേരളക്കരയാകെ ഓണത്തിന്റെ അലയൊളികളാണ്. ബന്ധുക്കളുടെ വീട്ടിലേക്ക് പോകുന്നതിന്റെയും സാധനങ്ങൾ വാങ്ങുന്നതിന്റെയും തിരക്കിലാണ് ആളുകൾ. ഓണത്തിന്റെ എട്ടാം ദിനമായ ഇന്ന് പൂരാടം നക്ഷത്രമാണ്. ഈ വർഷത്തെ പൂരാട നക്ഷത്ര ദിനം സെപ്റ്റംബർ 13 വെള്ളിയാഴ്ചയാണ്.
നാടും വീടും ഓണത്തിന്റെ ഓട്ടപാച്ചിലിൽ ആകുന്നത് പൂരാടം മുതലാണ്. സദ്യക്കായി എന്തെല്ലാം ഒരുക്കണം എന്തൊക്കെയാണ് വാങ്ങേണ്ടത് ഇതെല്ലാം താരുമാനിക്കുന്നത് പൂരാടം ദിനത്തിലാണ്. ഈ ദിനം ഉണ്ണികൾക്കായുള്ളതാണെന്നുമാണ് പറയപ്പെടുന്നത്. മുറ്റവും വീടും വൃത്തിയാക്കലും മാവേലി മന്നനെ വരവേൽക്കാനുള്ള തിരക്കും ഈ ദിനത്തിലാണുള്ളത്.
ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് എട്ടാം നാളിലാണ്. പൂക്കളത്തിന് മാറ്റ് കൂട്ടുന്നതിനായി ഈ ദിനത്തിൽ വലിയ പൂക്കളമാകും ഒരുക്കുന്നത്. ഇന്നത്തെ പൂക്കളങ്ങളുടെ എണ്ണവും എട്ടായിരിക്കും. കൂടുതല്‍ മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളമായിരിക്കും പൂരാട ദിവസം ഒരുക്കുന്നത്.
മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങൾ വയ്ക്കുന്ന ദിവസം കൂടിയാണിന്ന്. ഈ സ്തൂപത്തെ ഓണത്തപ്പൻ എന്നും വിളിക്കാറുണ്ട്. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളില്‍ ഇത്. തൃക്കാക്കരയപ്പൻ വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും കൊണ്ട് വരും എന്നാണ് വിശ്വാസം.